പ്രധാന വാര്‍ത്തകള്‍ - കുറ്റിപ്പുറം
കുംഭവാവില്‍ പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തി
22/02/2012 - സ്വന്തം ലേഖകന്‍
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തില്‍ കുംഭവാവിന് ആയിരങ്ങളാണെത്തിയത്. കാലത്ത് മുതല്‍ത്തന്നെ ക്ഷേത്രക്കടവില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. 14 കര്‍മ്മികളുടെ കാര്‍മികത്വത്തിലാണ് ക്ഷേത്രക്കടവില്‍ പിതൃതര്‍പ്പണം നടന്നത്.
ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായയില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ..... തുടര്‍ന്നു വായിക്കുക »
ചെറിയ തിയ്യാട്ടുത്സവം സമാപിച്ചു; വലിയ തിയ്യാട്ട് വെള്ളിയാഴ്ച
22/02/2012 - സ്വന്തം ലേഖകന്‍
കുറ്റിപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ചെറിയ തിയ്യാട്ടിന് ഉജ്ജ്വല സമാപനം. ബുധനാഴ്ച പുലര്‍ച്ചെ കനലാട്ടക്കുഴിയില്‍ നടന്ന കനലാട്ടത്തിന് ശേഷം അരിയളവ് നടന്നു. അതോടെ ചെറിയ തിയ്യാട്ടുത്സവത്തിന് സമാപനമായി. ചൊവ്വാഴ്ച കാലത്ത് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉഷഃപൂജ നടന്നു. വൈകീട്ട് നാല് മണിയോടെ ..... തുടര്‍ന്നു വായിക്കുക »
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ കുംഭവാവുത്സവം തുടങ്ങി
21/02/2012 - സ്വന്തം ലേഖകന്‍
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ കുംഭവാവുത്സവം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം അംഗീകരിച്ച 14 കര്‍മികളുടെ കാര്‍മികത്വത്തിലാണ് ക്ഷേത്രക്കടവില്‍ പിതൃതര്‍പ്പണം നടക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ..... തുടര്‍ന്നു വായിക്കുക »
തിരുനാവായ കുംഭവാവ് നാളെ
20/02/2012 - സ്വന്തം ലേഖകന്‍
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ കുംഭവാവുത്സവം ചൊവ്വാഴ്ച നടക്കും. പുലര്‍ച്ചെ മൂന്നുമണിമുതല്‍ പിതൃതര്‍പ്പണം നടക്കും. ക്ഷേത്രം അംഗീകരിച്ച 14 കര്‍മികളുടെ കാര്‍മികത്വത്തിലാണ് ക്ഷേത്രക്കടവിലെ പിതൃതര്‍പ്പണം നടക്കുക. 30 രൂപയാണ് വഴിപാട് രശീതിക്കായി നല്‍കേണ്ടത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിമുതല്‍ത്തന്നെ ..... തുടര്‍ന്നു വായിക്കുക »
ചെറിയ തിയ്യാട്ട് നാളെ; വൈരങ്കോട് തിയ്യാട്ടുത്സവം തുടങ്ങി
20/02/2012 - സ്വന്തം ലേഖകന്‍
തിരുനാവായ: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വൈരങ്കോട് ഭഗവതിക്ഷേത്രത്തിലെ തിയ്യാട്ടുത്സവത്തിന് ഞായറാഴ്ചനടന്ന മരംമുറിയോടെ തുടക്കമായി. ചെറിയ തിയ്യാട്ടുത്സവം ചൊവ്വാഴ്ച നടക്കും. പതിനായിരങ്ങളെത്തുന്ന വലിയ തിയ്യാട്ട് വെള്ളിയാഴ്ചയാണ്. ഞായറാഴ്ച രാത്രിയില്‍ ഭഗവതിയുടെ മൂലസ്ഥാനമായ വലിയകത്ത് കോവിലകത്ത് ഗണപതിപൂജയും ..... തുടര്‍ന്നു വായിക്കുക »
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ "ജലനിധി" ഒരുങ്ങുന്നു
17/02/2012 - സ്വന്തം ലേഖകന്‍
കുറ്റിപ്പുറം: പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണാന്‍ "ജലനിധി" പദ്ധതി നടപ്പാക്കുന്നു. ലോകബാങ്കിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളത്തെ സോഷ്യല്‍ വെല്‍ഫെയര്‍ സര്‍വീസ് എന്ന സംഘടനയ്ക്കാണ് നടത്തിപ്പ് ചുമതല. 23 വാര്‍ഡുകളിലായി ..... തുടര്‍ന്നു വായിക്കുക »
തിരുനാവായ നെല്ല് സംഭരണം അനിശ്ചിതത്വത്തില്‍
17/02/2012 - സ്വന്തം ലേഖകന്‍
കുറ്റിപ്പുറം: തിരുനാവായ നെല്ല് സിവില്‍ സപ്ലൈസ് ഏറ്റെടുക്കാനായി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ നെല്ല് സംഭരണം നടന്നില്ല. നെല്ല് സംഭരണത്തിനായി കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടില്ല. മാത്രമല്ല നെല്ല് സംഭരിക്കുന്നതിനായുള്ള അപേക്ഷയുടെ ..... തുടര്‍ന്നു വായിക്കുക »
വൈരങ്കോട് തിയ്യാട്ടുത്സവം ഞായറാഴ്ച തുടങ്ങും
15/02/2012 - സ്വന്തം ലേഖകന്‍
കുറ്റിപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ടുത്സവം 19ന് മരംമുറിയോടെ തുടങ്ങും. 21ന്‌ചെറിയതിയ്യാട്ടും 24ന് വലിയ തിയ്യാട്ടും നടക്കും. കുംഭത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് എല്ലാവര്‍ഷവും മരംമുറി ചടങ്ങ് നടക്കുക. തുടര്‍ന്ന് വരുന്ന ചൊവ്വാഴ്ച ചെറിയ തിയ്യാട്ടും വെള്ളിയാഴ്ച വലിയ തിയ്യാട്ടും നടക്കും. ..... തുടര്‍ന്നു വായിക്കുക »
വൈരങ്കോട് ക്ഷേത്രത്തില്‍ പുതിയ ട്രസ്റ്റീ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നു
15/02/2012 - സ്വന്തം ലേഖകന്‍
കുറ്റിപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തില്‍ മൂന്ന് മാസത്തിനകം പുതിയ പാരമ്പര്യേതര ട്രസ്റ്റീ ബോര്‍ഡിനെ തിരഞ്ഞെടുക്കണമെന്ന് സര്‍ക്കാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡധികൃതര്‍ക്ക് ഉത്തരവ് നല്‍കി. പുതിയതായി നിയമിച്ച ട്രസ്റ്റീ ബോര്‍ഡ് നിയമനം നിയമാനുസൃതമല്ലെന്ന് കാണിച്ച് മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ..... തുടര്‍ന്നു വായിക്കുക »
തിരുനാവായ കുംഭവാവ് 21ന്
14/02/2012 - സ്വന്തം ലേഖകന്‍
കുറ്റിപ്പുറം: നാവാമുകുന്ദ ക്ഷേത്രത്തിലെ കുംഭവാവുത്സവം 22ന് നടക്കും. തിരുനാവായയിലെ പ്രധാന വാവുകളിലൊന്നാണിത്. ക്ഷേത്രം അംഗീകരിച്ച 14 കര്‍മികളുടെ കാര്‍മികത്വത്തിലാണ് പിതൃതര്‍പ്പണം നടക്കുക. കാലത്ത് മൂന്നുമണി മുതല്‍ പിതൃതര്‍പ്പണം നടക്കും. 20-ാം തിയ്യതി വൈകീട്ട് നാലുമണിമുതല്‍ വാവുബലിക്കുള്ള രശീതികള്‍ ..... തുടര്‍ന്നു വായിക്കുക »


